വിദേശ ജോലി ആഗ്രഹിക്കുന്ന നേഴ്സുമാർ വഞ്ചിതരാവുന്നുണ്ടോ?..

നമ്മുടെ നാട്ടിൽ സത്യത്തിനും അധ്വാനത്തിനും പുല്ലുവിലപോലും ഇല്ലെന്ന് നമ്മൾ എപ്പോഴും പറയാറുണ്ട്. ഞാനും അങ്ങനെ വിശ്വസിച്ചിട്ടുണ്ട് പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുമുണ്ട്. ക്ഷമിക്കണം! ഇപ്പോൾ ഈ നിമിഷം ഞാനതു തിരുത്തുന്നു. കാരണം എന്റെ അനുജത്തി സൗമ്യ കഴിഞ്ഞയാഴ്ചയിൽ U K യിൽ രജിസ്റ്റർഡ് നേഴ്സായി ജോലിയിൽ പ്രവേശിച്ചു, ഇതിനു പിന്നിൽ തൊടുപുഴ CHRIST ELT ലെ അധ്യാപകരും ഞങ്ങളുടെ സ്നേഹനിധിയായ അച്ഛനും തമ്പുരാനുമാണ് . അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പത്തുസെന്റിലെ ഓടുമേഞ്ഞ ചെറിയവീട്ടിൽ നിന്ന് ഞങ്ങളെ രണ്ടുപേരെയും നഴ്സിംഗ് പഠിപ്പിച്ചത് അച്ഛന്റെ കൂലിപ്പണിയിൽ നിന്നുകിട്ടുന്ന വരുമാനം കൊണ്ടായിരുന്നു. ഇതിനിടയിൽ എനിക്ക് മൂന്നു പ്രാവശ്യം OET എഴുതി തോറ്റു പിന്മാറേണ്ടി വന്നു. എക്സാം ഫീയും ട്രെയിനിങ് ഫീയും കൂടി ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കിടപ്പാടം സഹകരണബാങ്കിൽ പണയപ്പെടുത്തി അച്ഛൻ തന്നെയാണ് എന്നെ ടൗണിലെ പ്രമുഖ OET, IELTS സെന്ററിൽ അയച്ചു പഠിപ്പിച്ചത്. കാശുവാങ്ങിയെടുക്കുക അതുമാത്രമാണ് അവരുടെ ലക്ഷ്യം. ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അന്ന് തൊടുപുഴയിൽ സേവനം തുടങ്ങിയിരുന്നില്ല; ഉണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ തുച്ഛമായ ശമ്പളത്തിന് നഴ്സിംഗ് ജോലി ചെയ്യേണ്ട അവസ്ഥ എനിക്ക് വരുമായിരുന്നില്ല.

എനിക്ക് എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് പറയാനുള്ളത്, പരസ്യവാചകങ്ങൾ കണ്ടുകൊണ്ട് മാത്രം നിങ്ങൾ ഒരു സ്ഥാപനത്തിലും ചേരരുത്. കുറഞ്ഞത് അപ്പോൾ പഠിക്കുന്ന കുട്ടികളോടെങ്കിലും എങ്ങനെയാണ് അവിടെ പഠിപ്പിക്കുന്നത്, എല്ലാ മോഡ്യൂളുകളും പഠിപ്പിക്കുന്നുണ്ടോ, പ്രത്യേകിച്ച് Reading, Listening മുതലായവ നന്നായി പഠിപ്പിക്കുന്നുണ്ടോ, നമ്മുടെ English Skills താഴെയാണെങ്കിൽ അതു പരിഹരിക്കാൻ ഇവർക്ക് എന്തെങ്കിലും പ്ലാനുകൾ ഉണ്ടോ മുതലായ കാര്യങ്ങൾ അന്വേഷിച്ചിട്ട് മാത്രമേ ചേരവു. കാരണം, ഒരു എക്സാം എഴുതി പരാജയപ്പെടുമ്പോൾ എക്സാം ഫീയും ട്രെയിനിങ് ഫീയും ആയിട്ട് ഏകദേശം ഒരു വലിയ തുകയാണ് (50000 – 60000) മാറ്റപ്പെടുന്നത്. നിങ്ങളെ സഹായിക്കുന്ന ഒരു സ്ഥാപനത്തിൽ മാത്രമേചേരുകയൊള്ളു എന്ന് ഉറപ്പിച്ചിട്ട് വേണം ഇനിയെങ്കിലും OET പഠിക്കുന്നതിന് ഒരു ഇന്സ്ടിട്യൂഷനിൽ ചേരവു. ഞാനിത് പറയുന്നത് എന്നെപ്പോലെ അനേകായിരങ്ങൾ പരസ്യ വാചകങ്ങളിലും, ഊതിവീർപ്പിച്ച വാഗ്ദാനങ്ങളിലും വീഴുകയും സാമ്പത്തികമില്ലാത്തതുകൊണ്ട്തന്നെ തോൽവിക്ക് ശേഷം ഇനി എന്ത് എന്നറിയാതെ പഴയ ഹോസ്പിറ്റലുകളിലേക്ക് മടങ്ങി കഴിഞ്ഞു.

എന്റെ കാര്യത്തിൽ എനിക്ക് ഒരു തിരിച്ചറിവ് ഉണ്ടായികഴിഞ്ഞു. ഞാൻ എന്റെ പഠനം വീണ്ടും ആരംഭിക്കുകയാണ്. കാരണം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം ഒരു U K നേഴ്സ് ആവുകയും അതുവഴി ഞാൻ എന്റെ വീടിന്റെ സാമ്പത്തിക സ്രോതസ്സായി മാറുകയും ചെയ്യുക എന്നുള്ളതാണ്. നിങ്ങൾക്കും അത്തരത്തിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കാൻ പറ്റട്ടെന്ന് ആശംസിക്കുന്നു.

എല്ലാവർക്കും വിജയാശംസകളോടെ

നിങ്ങളുടെ സഹോദരി
സ്മിത